2010 ഒക്‌ടോബർ 5, ചൊവ്വാഴ്ച

തമ്പ്രാന്‍ പാടത്ത്...........[:)]

2010 മേയ് 26, ബുധനാഴ്‌ച

അനന്തമജ്ഞാതമവര്‍ണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗം
അതിങ്കലെങ്ങാണ്ടോരിടത്തിരുന്നു
നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു...?

2010 മേയ് 5, ബുധനാഴ്‌ച

2010 ഏപ്രിൽ 26, തിങ്കളാഴ്‌ച

"പുള്ളോട് - പാര്‍വതി പരിണയം "


എത്ര തിരക്കുണ്ടെങ്കിലും ഈ ഞായര്‍ പൂരത്തിന്റെ പിറ്റേന്ന് [25/4/2010 ] പുള്ളോട്- പാര്‍വതി നിശ്ചയം കാണാന്‍ മാറ്റി വച്ചതായിരുന്നു...........

"ക്രോണിക് ബാച്ച്ലര്‍ " എന്ന പദവി ഉപേക്ഷിക്കാന്‍ തീരുമാനിച്ച പുള്ലോടിനെ നേരില്‍ കണ്ടു നിശ്ചയ ദിവസം തന്നെ അനുഗ്രഹിക്കണം ............ഒരു ചെറിയ ആഗ്രഹം.........
ഈ 25 നു കല്യാണ നിശ്ചയം ആണ് ..
ചിലപ്പോള്‍ ഒരു "കോടിയേരി" ശൈലിയില്‍ ഉള്ള നിശചയം ആയിരിക്കാം ...
പാലക്കാട്‌ മാധവറാവു ക്ലബ്‌ ഓടിറ്റൊരിയം .. സ്വാഗതം
നാട്ടുകാര്‍ മുടക്കിയില്ല എങ്കില്‍ തലേന്ന് ഒരിക്കല്‍ കൂടി വിളിക്കാം
പുള്ലോടിന്റെ ഈ വാക്കുകള്‍ മനസ്സില്‍ ഇപ്പോഴും മുഴങ്ങുന്നു ................
ഈശ്വരാ ............കല്യാണ നിശ്ചയം മുടക്കരുതേ...................
മനസ്സ് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു ............
കുടി മാറി ഒരു പുതിയ ജീവിതം തുടങ്ങാന്‍ ദൈവം എല്ലാ അനുഗ്രഹവും നല്‍കട്ടെ.............

എന്താണ് സംഭവിച്ചത് ?....................
പൂരത്തിന്റെ തിരക്ക് ഉണ്ടായിരുന്നെങ്കിലും നിശ്ചയത്തിനു പുറപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ കാലത്ത് 9-03 നു എന്റെ മൊബൈല്‍ ഫോണില്‍ ഒരു സ്ത്രീ വിളിക്കുന്നു, ഞാന്‍ പാര്‍വതി ......പരിപാടി ബുധനിലേക്ക് മാറ്റി .........ചില പ്രശ്നങ്ങള്‍ ഉണ്ട് ........9846923633 എന്ന നമ്പരില്‍ നിന്നാണ് വിളി ........ഉടനെ ഞാന്‍ ഷാജിയെ വിളിച്ചു ....സ്ക്രാപ്പ് ചെയ്തു .........നിശ്ചയം നീട്ടി..........എല്ലാം തകര്‍ന്നു............ആരാണ് നിശ്ചയം മുടക്കിയത് ??...........എന്താണ് കാരണം ..........മനസ്സിന് വല്ലാത്ത ഭാരം തോന്നി...........കൂടുതല്‍ ചോദിച്ചു കല്യാണ പെണ്ണിന്റെ സമനില തെറ്റിക്കേണ്ട ...............സാരമില്ല എല്ലാ ആശംസകളും..............

പിറ്റേന്ന് രാവിലെ നിശ്ചയ ഫോട്ടോ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി..........

ഉടനെ പ്രസ്തുത നബറില്‍ വിളിച്ചു ............
അവര്‍ വീണ്ടും ആവര്‍ത്തിച്ചു ........
പരിപാടി ബുധനിലേക്ക് മാറ്റി ..........
ചില പ്രശ്നങ്ങള്‍...........
നിങ്ങള്‍ ആരാ ??..........
വീണ്ടും ഞാന്‍ പാര്‍വതി ..........
ഞാന്‍ ഈ നമ്പര്‍ പബ്ലിഷ് ചെയ്യാന്‍ പോകയാ........
അതെ ഞാന്‍ പാര്‍വതി .......കണിക്കൊന്ന പാര്‍വതി.......
[കണികൊന്നയുടെ പ്രോഗ്രാം ആണ് ബുധനിലേക്ക് മാറ്റിയത് ]
ഈശ്വരാ...........ഞാന്‍ ക്യാമറ, പുതിയ ഷര്‍ട്ട്‌ എന്നിവ ഒരുക്കിയത് വെറുതെയായി........
പുള്ളോട്- പാര്‍വതി നിശ്ചയം കാണാന്‍ ദൈവം അനുവദിച്ചില്ല............
ഈശ്വര നിശ്ചയം അല്ല്ലാതെ എന്ത് പറയാന്‍..................
ഈ "ചില പ്രശ്നങ്ങള്‍" ആണ് എന്നെ പറ്റിച്ചത് ...........
വിവാഹം നിശ്ചയം നാട്ടുകാര്‍ മുടക്കിയില്ലെങ്കില്‍ എന്ന് പുള്ളോട് പറഞ്ഞിരുന്നു ..............

അതുകൊണ്ട് കൂടുതല്‍ ഒന്നും ചോദിച്ചില്ല....................
മാത്രമല്ല ഷാജിയെ വിളിച്ചപ്പോള്‍ പാര്‍വതിയുടെ ഓര്‍ക്കുട്ട് അക്കൗണ്ട്‌ ഇല്ലതയതായി പറഞ്ഞു .
നോക്കിയപ്പോള്‍ അത് അവസാനിപ്പിച്ചിരിക്കുന്നു.............

എന്തോ പ്രശ്നങ്ങള്‍ എന്ന് മനസ്സില്‍ ഉറപ്പിച്ചു.............

വിധി .......അല്ലാതെ എന്ത് പറയാന്‍ ??...............
കണികൊന്ന പാര്‍വ്വതി......................
ഇനി ഫോണ്‍ വിളിക്കുമ്പോള്‍ ഉണ്ണി പാര്‍വ്വതി എന്നോ കണിക്കൊന്ന പാര്‍വ്വതി എന്നോ ശ്രീപാര്‍വതി എന്നോ പറഞ്ഞെല്ലെങ്കില്‍ ......................

ബാക്കി ഞാന്‍ അപ്പൊ പറയാം...........

2010 മാർച്ച് 8, തിങ്കളാഴ്‌ച

http://www.youtube.com/watch?v=Zk_0Z_mdgHI

2010 ഫെബ്രുവരി 7, ഞായറാഴ്‌ച

എന്തിനാണെന്നെ വിങ്ങുന്ന മനസ്സുമായി ജീവിക്കുവാന്‍ നീ വിട്ടത് ??.................

18 ജനുവരി 2006 തൃശൂര്‍ ജില്ലയിലെ സ്വയം തൊഴില്‍ സെക്ഷന്റെ തലവനായി ചാര്‍ജ് എടുക്കുക ......... ഒന്നും അറിയാത്ത ഒരു സെക്ഷന്‍ . .......എനിക്കുള്ള ഏക ആശ്രയം ജഗല്‍ പ്രിയന്‍ എന്ന ക്ലാര്‍ക്ക് .....ജോലിയോടുള്ള അവന്റെ അര്‍പ്പണം എന്നെ അവനിലേക്ക്‌ കൂടുതല്‍ അടുപ്പിച്ചു...........അവന്റെ വലതു കാലിനു പോളിയോ വഴി വൈകല്ല്യം കൊടുത്തുവെങ്കില്‍ എന്റെ ഇടത്ത് കാലിനു ദൈവം അതെ വൈകല്ല്യം തന്നിരുന്നു...........വൈരുധ്യം ജോലിയെ ബാധിക്കാതെ ഞെങ്ങള്‍ നോക്കി.........ജില്ലയിലെ 92 പഞ്ചായത്തുകള്‍ , 6 നഗരസഭകള്‍ , തൃശൂര്‍ കോര്‍പ്പറേഷന്‍ എന്നി സ്ഥലങ്ങളില്‍ പോയി തൊഴില്‍ രഹിത വേതനം പരിശോധിക്കല്‍ , 450 ' kesru ' സ്വയം തൊഴില്‍ സംരംഭങ്ങള്‍ സന്ദര്‍ശിക്കല്‍ , 18 ജോബ്‌ ക്ലബ്‌ സന്ദര്‍ശിക്കല്‍.....തുടങ്ങി ഭാരിച്ച ഫീല്‍ഡ് വര്‍ക്ക്‌ ...........എനിക്ക് അവനും അവനു ഞാനും മാത്രം........എത്ര പെട്ടന്നു ഞങ്ങള്‍ എത്രയോ ഉയരങ്ങള്‍ താണ്ടി............മൂന്ന് വര്ഷം ഞങ്ങള്‍ രാപകല്‍ പണിയെടുത്തു ...........

തൃശൂര്‍ ജില്ല മുഴുവന്‍ അവന്‍ എന്റെ ബൈക്ക് ഓടിച്ചിട്ടുണ്ട് ............സുപ്പെര്‍ സ്പീഡില്‍ .....കണ്ണടച്ച് ഞാന്‍ അവനെ പിടിച്ചിരിക്കും .........അതിരമ്പിള്ളിയില്‍ വച്ച് ടിപ്പര്‍ ലോറിക്കടിയില്‍ പെടാതെ സെക്കന്റ്‌ മാത്രയില്‍ രക്ഷപെട്ടത് , അകമല വനത്തിനടുത്ത് വച്ച് കോട്ടെടുക്കാത്തതുകൊണ്ട് രണ്ടു മണിക്കൂര്‍ ശക്തമായ മഴയില്‍ പെട്ടത്.......ബൈക്ക് കയറാത്ത ചിറ്റണ്ട മലകള്‍ക്കിടയിലൂടെ , ഒരുളന്‍ കല്ലുകല്‍ക്കിടയിലൂടെ പോളിയോ ബാധിച്ച കാലുകളുമായി നടന്നത് ......പൂങ്കുന്നത്ത് kesru സ്ഥാപനം സന്ദര്‍ശിക്കുമ്പോള്‍ 4 പട്ടികള്‍ ഓടിപ്പിച്ചത്‌................എത്രയോ എത്രയോ ഓര്‍മ്മകള്‍ നീ എനിക്ക് തന്നു പ്രിയാ............

കഴിഞ്ഞ ഒരു വര്ഷം അവനു രണ്ടു സീറ്റ്‌ കളുടെ ചാര്‍ജ് .........ഭരിച്ച ജോലി...........എനിക്ക് മറ്റൊരാളുടെ സഹായത്തോടെ മുന്നോട്ടു പോകേണ്ടിവന്നു .....ആറ്‌ മാസമായി അവന്റെ നൊമ്പരങ്ങള്‍ ഞാന്‍ അറിയാറില്ല..............
02 - 02 -2010 ന് ആരോടും പറയാതെ അവന്‍ ജീവിതത്തിന്റെ പടിയിറങ്ങുന്നു.......എന്താണീ ജീവിതം ??.............ഓര്‍മകളെ .........എന്ന് നീ എനിക്ക് ഈ വിങ്ങുന്ന അവസ്ഥയില്‍ നിന്നും മോചനം തരും ??............ഒന്ന് പൊട്ടികരയാന്‍ കഴിഞ്ഞെങ്കില്‍ ..................എന്തിനാണെന്നെ വിങ്ങുന്ന മനസ്സുമായി ജീവിക്കുവാന്‍ നീ വിട്ടത് ??.................

വേര്‍പാട് എത്ര വലുതാണ്‌ ...........................ആരോടും പറയാതെ ഒരു ദിവസം പടിയിറങ്ങുന്നു.........





അകാലത്തില്‍ 02 - 02 -2010 ന് മരണമടഞ്ഞ എന്റെ ക്ലാര്‍ക്കും ഗുരുവും സുഹൃത്തും എല്ലാം എല്ല്ലാം ആയിരുന്ന ജഗല്‍ പ്രിയന്‍.........