2010 ഫെബ്രുവരി 7, ഞായറാഴ്‌ച

എന്തിനാണെന്നെ വിങ്ങുന്ന മനസ്സുമായി ജീവിക്കുവാന്‍ നീ വിട്ടത് ??.................

18 ജനുവരി 2006 തൃശൂര്‍ ജില്ലയിലെ സ്വയം തൊഴില്‍ സെക്ഷന്റെ തലവനായി ചാര്‍ജ് എടുക്കുക ......... ഒന്നും അറിയാത്ത ഒരു സെക്ഷന്‍ . .......എനിക്കുള്ള ഏക ആശ്രയം ജഗല്‍ പ്രിയന്‍ എന്ന ക്ലാര്‍ക്ക് .....ജോലിയോടുള്ള അവന്റെ അര്‍പ്പണം എന്നെ അവനിലേക്ക്‌ കൂടുതല്‍ അടുപ്പിച്ചു...........അവന്റെ വലതു കാലിനു പോളിയോ വഴി വൈകല്ല്യം കൊടുത്തുവെങ്കില്‍ എന്റെ ഇടത്ത് കാലിനു ദൈവം അതെ വൈകല്ല്യം തന്നിരുന്നു...........വൈരുധ്യം ജോലിയെ ബാധിക്കാതെ ഞെങ്ങള്‍ നോക്കി.........ജില്ലയിലെ 92 പഞ്ചായത്തുകള്‍ , 6 നഗരസഭകള്‍ , തൃശൂര്‍ കോര്‍പ്പറേഷന്‍ എന്നി സ്ഥലങ്ങളില്‍ പോയി തൊഴില്‍ രഹിത വേതനം പരിശോധിക്കല്‍ , 450 ' kesru ' സ്വയം തൊഴില്‍ സംരംഭങ്ങള്‍ സന്ദര്‍ശിക്കല്‍ , 18 ജോബ്‌ ക്ലബ്‌ സന്ദര്‍ശിക്കല്‍.....തുടങ്ങി ഭാരിച്ച ഫീല്‍ഡ് വര്‍ക്ക്‌ ...........എനിക്ക് അവനും അവനു ഞാനും മാത്രം........എത്ര പെട്ടന്നു ഞങ്ങള്‍ എത്രയോ ഉയരങ്ങള്‍ താണ്ടി............മൂന്ന് വര്ഷം ഞങ്ങള്‍ രാപകല്‍ പണിയെടുത്തു ...........

തൃശൂര്‍ ജില്ല മുഴുവന്‍ അവന്‍ എന്റെ ബൈക്ക് ഓടിച്ചിട്ടുണ്ട് ............സുപ്പെര്‍ സ്പീഡില്‍ .....കണ്ണടച്ച് ഞാന്‍ അവനെ പിടിച്ചിരിക്കും .........അതിരമ്പിള്ളിയില്‍ വച്ച് ടിപ്പര്‍ ലോറിക്കടിയില്‍ പെടാതെ സെക്കന്റ്‌ മാത്രയില്‍ രക്ഷപെട്ടത് , അകമല വനത്തിനടുത്ത് വച്ച് കോട്ടെടുക്കാത്തതുകൊണ്ട് രണ്ടു മണിക്കൂര്‍ ശക്തമായ മഴയില്‍ പെട്ടത്.......ബൈക്ക് കയറാത്ത ചിറ്റണ്ട മലകള്‍ക്കിടയിലൂടെ , ഒരുളന്‍ കല്ലുകല്‍ക്കിടയിലൂടെ പോളിയോ ബാധിച്ച കാലുകളുമായി നടന്നത് ......പൂങ്കുന്നത്ത് kesru സ്ഥാപനം സന്ദര്‍ശിക്കുമ്പോള്‍ 4 പട്ടികള്‍ ഓടിപ്പിച്ചത്‌................എത്രയോ എത്രയോ ഓര്‍മ്മകള്‍ നീ എനിക്ക് തന്നു പ്രിയാ............

കഴിഞ്ഞ ഒരു വര്ഷം അവനു രണ്ടു സീറ്റ്‌ കളുടെ ചാര്‍ജ് .........ഭരിച്ച ജോലി...........എനിക്ക് മറ്റൊരാളുടെ സഹായത്തോടെ മുന്നോട്ടു പോകേണ്ടിവന്നു .....ആറ്‌ മാസമായി അവന്റെ നൊമ്പരങ്ങള്‍ ഞാന്‍ അറിയാറില്ല..............
02 - 02 -2010 ന് ആരോടും പറയാതെ അവന്‍ ജീവിതത്തിന്റെ പടിയിറങ്ങുന്നു.......എന്താണീ ജീവിതം ??.............ഓര്‍മകളെ .........എന്ന് നീ എനിക്ക് ഈ വിങ്ങുന്ന അവസ്ഥയില്‍ നിന്നും മോചനം തരും ??............ഒന്ന് പൊട്ടികരയാന്‍ കഴിഞ്ഞെങ്കില്‍ ..................എന്തിനാണെന്നെ വിങ്ങുന്ന മനസ്സുമായി ജീവിക്കുവാന്‍ നീ വിട്ടത് ??.................

വേര്‍പാട് എത്ര വലുതാണ്‌ ...........................ആരോടും പറയാതെ ഒരു ദിവസം പടിയിറങ്ങുന്നു.........





അകാലത്തില്‍ 02 - 02 -2010 ന് മരണമടഞ്ഞ എന്റെ ക്ലാര്‍ക്കും ഗുരുവും സുഹൃത്തും എല്ലാം എല്ല്ലാം ആയിരുന്ന ജഗല്‍ പ്രിയന്‍.........