2022 നവംബർ 8, ചൊവ്വാഴ്ച

ആദ്യത്തെ വിമാന യാത്ര



കേരളത്തിൽ പറ്റുമെങ്കിൽ തൃശൂർ തന്നെ ഒരു ജോലിയെന്ന ലക്ഷ്യമായിരുന്നത് കൊണ്ട്  വിമാന യാത്രക്കുള്ള അവസരം ഈ വർഷം സെപ്തംബർ 9 ന് വിനോദ യാത്ര രൂപത്തിലാണ് വന്നു ചേർന്നത്.ഇൻഡിഗോയുടെ  വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് അഹമ്മദാബാദിലെയ്ക്കുള്ള രണ്ടര മണിക്കൂർ ആകാശ യാത്ര എന്നത് ഒരു അനുഭവമായിരുന്നു. 19 ന് തിരിച്ച് അഹമ്മദാബാദ് - ബോംബെ, ബോംബെ- നെടുമ്പാശ്ശേരി എന്ന മാർഗ്ഗത്തിൽ തിരിച്ച് . അങ്ങോട്ട് പോകുമ്പോഴും , ഇറങ്ങുമ്പോഴും ചെവിയിൽ വായു മർദ്ദം പ്രശ്നമുണ്ടാക്കിയെങ്കിലും, തിരിച്ചു വരവിൽ അത് പ്രശ്നമായില്ല.


പോകുമ്പോഴും വരുമ്പോഴും ചില്ലറ പ്രശ്നങ്ങൾ . അങ്ങോട്ടുള്ള യാത്രയിൽ പവർ ബാങ്ക്, 15 കിലോ കൊണ്ടുപോകാവുന്ന ബാഗ്ഗിൽ വച്ചു. എല്ലാവരുടെയും ക്ലിയറൻസ് കഴിഞ്ഞ് വിമാനം കാത്തിരിക്കുമ്പോഴാണ്  റിട്ടേൺ കൗണ്ടറിൽ എന്നോട് ഹാജരാക്കുവാൻ ആവശ്യപ്പെടുന്നത്. വിയർത്ത് കുളിച്ച് ചെന്നപ്പോഴാണ് പവർ ബാങ്ക് പ്രശ്നം. എന്റെ ഓർമ്മ അത് കയ്യിലുള്ള ബാഗിലാണെന്നായിരുന്നു. അത് തിരികെ കൊണ്ട് വന്ന് 10 മിനിറ്റിനുള്ളിൽ വിമാനം പുറപ്പെട്ടു.


19 ന് ബോംബെ വഴിയുള്ള തിരിച്ചു വരവിൽ,6 - 40 A M ന് അഹമ്മദാബാദിൽ നിന്നും പുറപ്പെട്ട് 1 PM നാണ് കൊച്ചിയിൽ എത്തുന്നത്. എന്തിനാണിത്ര സമയം എന്നത് ഞാൻ വിചാരിച്ചത് വെറുതെയായിരുന്നു. ബോംബെയിലെ Terminal 2 വിൽ വന്നിറങ്ങിയ വിമാനം ഇറങ്ങി വിമാനത്താവളത്തിനു പുറത്തുള്ള ടെർമിനൽ 1 ൽ എത്തുവാൻ പൊതു നിരത്തിലെ ട്രാഫിക് ജാം കാരണം അരമണിക്കുറിലധികമെടുത്തു. ബോംബേയിൽ നിന്ന് കയറുമ്പോൾ പ്രശ്നമുണ്ടായത്,പോക്കറ്റിൽ വച്ചിരുന്ന പവർ ബാങ്കും മൊബൈലും പരിശോധനയ്ക്ക് ട്രെയിൽ വയ്ക്കാൻ മറന്നത്. കയ്യിലുള്ള ബാഗ് മുന്നേ പോയി . രണ്ടാമത് മൊബെയിലും പവർ ബാങ്കും വിട്ടു. പരിശോധന കഴിഞ്ഞ് ബാഗെടുത്ത്  മറ്റുള്ളവരെ വൈറ്റ് ചെയ്യുന്നതിനിടയിൽ മൊബൈലും പവർ ബാങ്കും എടുക്കാൻ വിട്ടു പോയി. കുറച്ച് കഴിഞ്ഞ് നോക്കുമ്പോൾ അതിന്റെ ട്രെ കാണാനില്ല. അടുത്തുള്ള കൗണ്ടറിൽ അന്വേഷിക്കാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ചപ്പോൾ സാധനങ്ങൾ കണ്ടുവെങ്കിലും എന്റെ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ റെയ്ഞ്ച് പ്രശ്നം കാരണം ഫോൺ ശബ്ദിക്കുന്നില്ല. 5 മിനിറ്റോളം പരിശ്രമം തുടർന്നപ്പോൾ ഫോൺ റിംഗ് ചെയ്തു. പ്രശ്നക്കാരെയെടുത്ത് വിമാനം കയറി. വൈകാതെ തന്നെ  വിമാനം വിട്ടു.


ഏതായാലും പവർ ബാങ്ക് ഒരു ശല്യക്കാരനാണെന്ന് ആദ്യ വിമാന യാത്രയിൽ ബോധ്യപ്പെട്ടു :P

2020 ഫെബ്രുവരി 24, തിങ്കളാഴ്‌ച

walking to normal............................................................

നമ്മളെ  നടക്കാൻ പഠിപ്പിച്ച  അച്ഛനും അമ്മയും ഒരു കാലഘട്ടം കഴിഞ്ഞു വയസ്സായി  വീണ്ടും ശിശുക്കളാകുന്ന അവസ്ഥയിൽ അവരെ നടക്കാനും ഉണ്ണാനും സഹായിക്കുക.....ഈ മാസം മുതൽ കൈവന്നിരിക്കുന്ന ഈ ഭാഗ്യത്തിന് എന്തൊരു സായൂജ്യമാണ് ........ഓരോ അടി വയ്കുമ്പോഴും നമ്മുടെ ഹൃദയത്തിൽ ഉണ്ടാകുന്ന ഓളം , അനുഭൂതി വളരെ വലുതാണ്....


https://youtu.be/ECQ1FaQXYb4


ഓരോ ദൗത്യവും ദൈവം യഥാസമയം നമ്മളെ ഏൽപ്പിക്കുന്നു......സന്തോഷത്തോടെ ഏറ്റെടുക്കയെ വേണ്ടു .....

2020 ഫെബ്രുവരി 10, തിങ്കളാഴ്‌ച

തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ ജീവനക്കാരുടെ കൂട്ടായ്മ ആദരം 2020 എന്ന പേരിൽ ഇന്നലെ  എനിക്കും പോളച്ചനും നൽകിയ യാത്രയയപ്പ് പരിപാടിക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.
എന്നെ വിട്ടുപിരിഞ്ഞ ജഗൽ പ്രിയനെ കുറിച്ച് 10 വർഷം മുമ്പ് ഞാൻ എഴുതിയ വരികൾ മനസ്സിൽ ഓടി കളിച്ചു
"18ജനുവരി 2006 ന് തൃശൂര്‍ ജില്ലയിലെ സ്വയം തൊഴില്‍ സെക്ഷന്റെ തലവനായി ചാര്‍ജ് എടുക്കുക .... ഒന്നും അറിയാത്ത ഒരു സെക്ഷന്‍ . .......എനിക്കുള്ള ഏക ആശ്രയം ജഗല്‍ പ്രിയന്‍ എന്ന ക്ലാര്‍ക്ക് .....ജോലിയോടുള്ള അവന്റെ അര്‍പ്പണം എന്നെ അവനിലേക്ക്‌ കൂടുതല്‍ അടുപ്പിച്ചു...........അവന്റെ വലതു കാലിനു പോളിയോ വഴി വൈകല്ല്യം കൊടുത്തുവെങ്കില്‍ എന്റെ ഇടത്ത് കാലിനു ദൈവം അതെ വൈകല്ല്യം തന്നിരുന്നു...........വൈരുധ്യം ജോലിയെ ബാധിക്കാതെ ഞെങ്ങള്‍ നോക്കി.........ജില്ലയിലെ 92 പഞ്ചായത്തുകള്‍ , 6 നഗരസഭകള്‍ , തൃശൂര്‍ കോര്‍പ്പറേഷന്‍ എന്നി സ്ഥലങ്ങളില്‍ പോയി തൊഴില്‍ രഹിത വേതനം പരിശോധിക്കല്‍ , 450 ' kesru ' സ്വയം തൊഴില്‍ സംരംഭങ്ങള്‍ സന്ദര്‍ശിക്കല്‍ , 18 ജോബ്‌ ക്ലബ്‌ സന്ദര്‍ശിക്കല്‍.....തുടങ്ങി ഭാരിച്ച ഫീല്‍ഡ് വര്‍ക്ക്‌ ...........എനിക്ക് അവനും അവനു ഞാനും മാത്രം........എത്ര പെട്ടന്നു ഞങ്ങള്‍ എത്രയോ ഉയരങ്ങള്‍ താണ്ടി............മൂന്ന് വര്ഷം ഞങ്ങള്‍ രാപകല്‍ പണിയെടുത്തു ...........
തൃശൂര്‍ ജില്ല മുഴുവന്‍ അവന്‍ എന്റെ ബൈക്ക് ഓടിച്ചിട്ടുണ്ട് ............സുപ്പെര്‍ സ്പീഡില്‍ .....കണ്ണടച്ച് ഞാന്‍ അവനെ പിടിച്ചിരിക്കും .........അതിരമ്പിള്ളിയില്‍ വച്ച് ടിപ്പര്‍ ലോറിക്കടിയില്‍ പെടാതെ സെക്കന്റ്‌ മാത്രയില്‍ രക്ഷപെട്ടത് , അകമല വനത്തിനടുത്ത് വച്ച് കോട്ടെടുക്കാത്തതുകൊണ്ട് രണ്ടു മണിക്കൂര്‍ ശക്തമായ മഴയില്‍ പെട്ടത്.......ബൈക്ക് കയറാത്ത ചിറ്റണ്ട മലകള്‍ക്കിടയിലൂടെ , ഒരുളന്‍ കല്ലുകല്‍ക്കിടയിലൂടെ പോളിയോ ബാധിച്ച കാലുകളുമായി നടന്നത് ......പൂങ്കുന്നത്ത് kesru സ്ഥാപനം സന്ദര്‍ശിക്കുമ്പോള്‍ 4 പട്ടികള്‍ ഓടിപ്പിച്ചത്‌................എത്രയോ എത്രയോ ഓര്‍മ്മകള്‍ നീ എനിക്ക് തന്നു പ്രിയാ............
02 - 02 -2010 ന് ആരോടും പറയാതെ അവന്‍ ജീവിതത്തിന്റെ പടിയിറങ്ങുന്നു.......എന്താണീ ജീവിതം ??.............ഓര്‍മകളെ .........എന്ന് നീ എനിക്ക് ഈ വിങ്ങുന്ന അവസ്ഥയില്‍ നിന്നും മോചനം തരും ??............ഒന്ന് പൊട്ടികരയാന്‍ കഴിഞ്ഞെങ്കില്‍ ..................എന്തിനാണെന്നെ വിങ്ങുന്ന മനസ്സുമായി ജീവിക്കുവാന്‍ നീ വിട്ടത് ??......."
ഈ ഓർമ്മകളുടെ പത്താം വർഷത്തിലാണ് എന്റെ പ്രിയപ്പെട്ട കൂട്ടുകാർ ഒരുക്കിയ ആദരം 2020ൽ പങ്കെടുക്കേണ്ടി വന്നത്. അവന് കൂടിയുള്ള ഒരു ആദരമായി ഞാൻ ഇത് കണക്കാക്കുന്നു..... തിരിച്ചു വരാത്ത എന്റെ കുഞ്ഞനുജന്റെ പാവന സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ.......🌷🌷🌷
തൃശൂർ ജില്ലയിലെ ജീവനക്കാരുടെ കൂട്ടായ്മക്ക് നന്ദി ..... നന്ദി.....🙏🙏🙏









2020 ഫെബ്രുവരി 4, ചൊവ്വാഴ്ച

നാളെ പടിയിറക്കം......
നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് (കേരളം) എന്ന വകുപ്പിൽ നിന്ന് പടിയിറങ്ങുന്നു..... 28 വർഷത്തോളം ഈ വകുപ്പിനെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. വളരെ ഒരു ചെറിയ ഒരു വകുപ്പ് .ആയിരത്തിൽപരം ജീവനക്കാർ..... പരസ്പരം സൗഹൃദം പുലർത്തുന്ന ജീവനക്കാർ.... അഴിമതിയുടെ ലെവൽ പൂജ്യത്തിനടുത്ത് നിൽക്കുന്ന വകുപ്പിൽ ജോലി ചെയ്യാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു.92 ൽ ഞാൻ KSFE യിലെ ജൂനിയർ അസിസ്റ്റന്റ് ജോലി ഉപേക്ഷിച്ച് ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ തസ്തികയിൽ വയനാട് ജോലിയിൽ പ്രവേശിക്കുമ്പോൾ വളരെയധികം പ്രതീക്ഷകൾ മനസ്സിൽ ഉണ്ടായിരുന്നു. അതിനനുസരണമായി ഞാൻ എന്റെ വകുപ്പിനെ സേവിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. വകുപ്പിന്റ ചരിത്രത്തിൽ ആദ്യമായി 25 പേരാണ് ഞങ്ങളുടെ ലിസ്റ്റിൽ നിന്ന് മറ്റു വകുപ്പുകളിൽ ജെ എസിന് സമാനമായ ഈ തസ്തികകളിൽ പ്രേവേശിക്കുന്നത്.
പുറമേ നിന്ന് നോക്കുമ്പോൾ ഈ തസ്തിക ആകർഷകമായി തോന്നുമെങ്കിലും ജോലിയിൽ പ്രവേശിക്കുമ്പോഴാണ് അറിയുക വളരെയധികം കഷ്ടപ്പാടുള്ള ജോലിയാണിതെന്ന്. 30 വർഷത്തിൽ പരം പഴക്കമുള്ള കാർഡുകളിലെ പൊടി മൂക്കിലടിക്കുന്ന ജോലി. ചുരുക്കി പറഞ്ഞാൽ പഴക്കം 'ചെന്ന കാർഡുകൾ തപ്പി സീനിയറായ ഉദ്യോഗാർത്ഥികളെ നിലവിലുള്ള സംവരണ തത്ത്വങ്ങൾക്ക് വിധേയമായി വിവിധ ജോലികൾക്കായി സെലക്റ്റ് ചെയ്യുക.10 വർഷത്തോളം ഈ ജോലി ചെയ്തപ്പോൾ ശാസ്വകോശത്തിൽ കയറിയപ്പൊടിയുടെ തീവ്രത എന്നെ ഒരു പൊടിയുടെ അലർജിക്കാരനാക്കി മാറ്റിയിരുന്നു. അതിന് ശേഷം എംപ്ലോയ്മെന്റ് ഓഫീസറായി ചാവക്കാട് പോസ്റ്റിഗ്. ജൂനിയർ ഓഫീസർ ഇല്ലാത്ത ആ സ്ഥലത്തും ഈ കാർഡ് തിരച്ചൽ നടത്തേണ്ടി വന്നു. നിരന്തരം കത്തെഴുതി ഒരു ജൂനിയർ എംപ്ലോയ്മെൻറ് ഓഫീസർ തസ്തിക അവിടെ അനുവദിക്കപ്പെട്ടപ്പോൾ ജോലിയിൽ അൽപ്പം ആശ്വാസം വന്നു. തുടർന്ന് തൃശൂർ ജില്ലയിലെ സെൽഫ് എംപ്ലോയ്മെന്റ് ഓഫീസറായി ചാർജെടുത്തു.എടുത്ത് പറയത്തക്ക ചില അനുഭവങ്ങളാണ് 4 വർഷത്തെ സെൽഫ് എംപ്ലോയ്മെന്റ് ഓഫീസറായുള്ള പ്രവർത്തനം. 99 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തൊഴിൽ രഹിത വേതന വിതരണ പരിശോധന, P M R Y തുടങ്ങിയ മറ്റു വകുപ്പുകളുടെ സ്വയംതൊഴിൽ പദ്ധതികളുമായി മൽസരിച്ച് എംപ്ലോയ്മെന്റ് വകുപ്പിന്റെ മൾട്ടി പർപ്പസ് ജോബ്ബ് ക്ലബ്ബിനും,കെസ് റുവിനും 100 % ടാർജറ്റ് കൈവരിക്കുക. ലീഡ് ബാങ്കിന്റെ സഹായത്തോടെ ശിൽപ്പശാലകൾ സംഘടിപ്പിക്കുക തുടങ്ങിയവ. ഓഫീസറും സെക്ഷൻ ക്ലർക്കും ശാരീരിക വൈകല്യമുള്ള ഉദ്യോഗസ്ഥരായിരുന്നു.എന്റെ ഇടത് കാലിനാണ് പോളിയോ ബാധിച്ചതെങ്കിൽ , അകാലത്തിൽ ചരമമടഞ്ഞ എന്റെ ക്ലർക്ക് ജഗൽ പ്രിയന്റെ വലത് കാലിനാണ് അത് വന്നത്. ഞങ്ങളുടെ ഈ ശാരീരിക വൈകല്യം മറന്നു കൊണ്ടുള്ള പ്രവർത്തനം ലിഡ് ബാങ്ക് മാനേജർ ബി എൽ ബി സി, ഡി എൽ ആർ സി തുടങ്ങിയ യോഗങ്ങളിലും മറ്റും മാതൃകപരമായി എടുത്ത് പറഞ്ഞത് കൊണ്ട് തൃശൂർ ജില്ലയിൽ ടാർജറ്റ് കൈവരിക്കാനും മറ്റു ജില്ലകൾക്ക് പ്രചോദനം നൽകാനും ഞങ്ങൾക്ക് സാധിച്ചു.ആസ്വദിച്ച് ജോലി ചെയ്ത സമയമായിരുന്നു അത്.ജഗൽ പ്രിയന്റ വേർപാടിന് ശേഷം വീണ്ടും ഞാൻ ചാവക്കാട്ടെക്ക് തിരിച്ചുപോയി. എംപ്ലോയ്മെന്റ് ഓഫീസർ തസ്തികയിൽ 10 വർഷത്തോളം പ്രവർത്തിക്കേണ്ടി വന്നു. തുടർന്ന് കാസർഗോഡ്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറായി ജോലി ചെയ്തു. പാലക്കാട് ജില്ലാ ഓഫീസറായി രണ്ട് വർഷത്തോളം ഉണ്ടായിരുന്നു. ഇവിടെ എംപ്ലോയബിലിറ്റി സെന്റർ നിർമ്മാണം, അതിന്റെ ഉൽഘാടനം,അത് കഴിഞ്ഞ് പാലക്കാട് വിക്ടോറിയ കോളെജിൽ ആദ്യത്തെ തൊഴിൽ മേള സംഘടിപ്പിക്കൽ തുടങ്ങിയ ഒട്ടേറെ പ്രവർത്തനകൾക്ക് നേതൃത്വം നൽകേണ്ടി വന്നു,.തുടർന്ന് ഒരു വർഷത്തോളം എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിൽ സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് ഓഫീസറായും അതിന് ശേഷം ഒരു വർഷത്തോളം കോഴിക്കോട് സീ ജീ സി യിൽ ഡിവിഷണൽ ഓഫീസറായും ജോലി ചെയ്യുവാനുള്ള ഭാഗ്യം കൈവന്നു. എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിൽ ഡെപ്യൂട്ടി ഡയറക്ടർ, തസ്തികയിലേക്ക് വരുന്നതിന് തൊട്ടുമുമ്പുള്ള ഒന്നര വർഷം എർണാകുളത്ത് സബ് റീജ്യണൽ എംപ്ലോയ്മെൻറ് ഓഫീസറായി ജോലി നോക്കിയിരുന്നു..........
7 ജില്ലകളിൽ ജോലി നോക്കാൻ സാധിച്ച ഞാൻ പൂർണ്ണ സംതൃപ്തിയോടെ പടിയിറങ്ങുന്നു...

2020 ജനുവരി 15, ബുധനാഴ്‌ച

മകളുടെ കല്യാണ ശേഷമുള്ള, വീട്ടിലെ അവസ്ഥ ഒന്നുമല്ലെന്ന് തെളിയിച്ച കവിത ..... ആനന്ദിന്റെ അമ്മ ശ്രീമതി ടി.എസ്.ഉഷ ടീച്ചർ എഴുതിയ കവിത മകൾ അഞ്ജന സുരേഷ് ഞങ്ങൾക്ക് വേണ്ടി ആലപിച്ചപ്പോൾ..... പ്രപഞ്ച സത്യം ഇതായിരിക്കെ അത് ഉൾക്കൊള്ളാതെ പോയതാണ് ഞങ്ങളുടെ തെറ്റ്

2019 ഡിസംബർ 23, തിങ്കളാഴ്‌ച

കുടുംബം. ഒരു സ്വപ്നമാണ്...... കുടുംമ്പം ഒരു കോവിലാണ്...... എല്ലാം എല്ലാമാണ്...

2019 ഒക്‌ടോബർ 1, ചൊവ്വാഴ്ച

മുരളി തുമ്മാരുകുടി സാറിനോടൊപ്പം