തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ ജീവനക്കാരുടെ കൂട്ടായ്മ ആദരം 2020 എന്ന പേരിൽ ഇന്നലെ എനിക്കും പോളച്ചനും നൽകിയ യാത്രയയപ്പ് പരിപാടിക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.
എന്നെ വിട്ടുപിരിഞ്ഞ ജഗൽ പ്രിയനെ കുറിച്ച് 10 വർഷം മുമ്പ് ഞാൻ എഴുതിയ വരികൾ മനസ്സിൽ ഓടി കളിച്ചു
"18ജനുവരി 2006 ന് തൃശൂര്‍ ജില്ലയിലെ സ്വയം തൊഴില്‍ സെക്ഷന്റെ തലവനായി ചാര്‍ജ് എടുക്കുക .... ഒന്നും അറിയാത്ത ഒരു സെക്ഷന്‍ . .......എനിക്കുള്ള ഏക ആശ്രയം ജഗല്‍ പ്രിയന്‍ എന്ന ക്ലാര്‍ക്ക് .....ജോലിയോടുള്ള അവന്റെ അര്‍പ്പണം എന്നെ അവനിലേക്ക് കൂടുതല്‍ അടുപ്പിച്ചു...........അവന്റെ വലതു കാലിനു പോളിയോ വഴി വൈകല്ല്യം കൊടുത്തുവെങ്കില്‍ എന്റെ ഇടത്ത് കാലിനു ദൈവം അതെ വൈകല്ല്യം തന്നിരുന്നു...........വൈരുധ്യം ജോലിയെ ബാധിക്കാതെ ഞെങ്ങള്‍ നോക്കി.........ജില്ലയിലെ 92 പഞ്ചായത്തുകള്‍ , 6 നഗരസഭകള്‍ , തൃശൂര്‍ കോര്‍പ്പറേഷന്‍ എന്നി സ്ഥലങ്ങളില്‍ പോയി തൊഴില്‍ രഹിത വേതനം പരിശോധിക്കല്‍ , 450 ' kesru ' സ്വയം തൊഴില്‍ സംരംഭങ്ങള്‍ സന്ദര്‍ശിക്കല്‍ , 18 ജോബ് ക്ലബ് സന്ദര്‍ശിക്കല്‍.....തുടങ്ങി ഭാരിച്ച ഫീല്‍ഡ് വര്‍ക്ക് ...........എനിക്ക് അവനും അവനു ഞാനും മാത്രം........എത്ര പെട്ടന്നു ഞങ്ങള്‍ എത്രയോ ഉയരങ്ങള്‍ താണ്ടി............മൂന്ന് വര്ഷം ഞങ്ങള്‍ രാപകല്‍ പണിയെടുത്തു ...........

തൃശൂര്‍ ജില്ല മുഴുവന്‍ അവന്‍ എന്റെ ബൈക്ക് ഓടിച്ചിട്ടുണ്ട് ............സുപ്പെര്‍ സ്പീഡില്‍ .....കണ്ണടച്ച് ഞാന്‍ അവനെ പിടിച്ചിരിക്കും .........അതിരമ്പിള്ളിയില്‍ വച്ച് ടിപ്പര്‍ ലോറിക്കടിയില്‍ പെടാതെ സെക്കന്റ് മാത്രയില്‍ രക്ഷപെട്ടത് , അകമല വനത്തിനടുത്ത് വച്ച് കോട്ടെടുക്കാത്തതുകൊണ്ട് രണ്ടു മണിക്കൂര്‍ ശക്തമായ മഴയില്‍ പെട്ടത്.......ബൈക്ക് കയറാത്ത ചിറ്റണ്ട മലകള്‍ക്കിടയിലൂടെ , ഒരുളന്‍ കല്ലുകല്‍ക്കിടയിലൂടെ പോളിയോ ബാധിച്ച കാലുകളുമായി നടന്നത് ......പൂങ്കുന്നത്ത് kesru സ്ഥാപനം സന്ദര്‍ശിക്കുമ്പോള്‍ 4 പട്ടികള്‍ ഓടിപ്പിച്ചത്................എത്രയോ എത്രയോ ഓര്‍മ്മകള്‍ നീ എനിക്ക് തന്നു പ്രിയാ............
02 - 02 -2010 ന് ആരോടും പറയാതെ അവന്‍ ജീവിതത്തിന്റെ പടിയിറങ്ങുന്നു.......എന്താണീ ജീവിതം ??.............ഓര്‍മകളെ .........എന്ന് നീ എനിക്ക് ഈ വിങ്ങുന്ന അവസ്ഥയില്‍ നിന്നും മോചനം തരും ??............ഒന്ന് പൊട്ടികരയാന്‍ കഴിഞ്ഞെങ്കില്‍ ..................എന്തിനാണെന്നെ വിങ്ങുന്ന മനസ്സുമായി ജീവിക്കുവാന്‍ നീ വിട്ടത് ??......."
ഈ ഓർമ്മകളുടെ പത്താം വർഷത്തിലാണ് എന്റെ പ്രിയപ്പെട്ട കൂട്ടുകാർ ഒരുക്കിയ ആദരം 2020ൽ പങ്കെടുക്കേണ്ടി വന്നത്. അവന് കൂടിയുള്ള ഒരു ആദരമായി ഞാൻ ഇത് കണക്കാക്കുന്നു..... തിരിച്ചു വരാത്ത എന്റെ കുഞ്ഞനുജന്റെ പാവന സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ.......🌷🌷🌷
തൃശൂർ ജില്ലയിലെ ജീവനക്കാരുടെ കൂട്ടായ്മക്ക് നന്ദി ..... നന്ദി.....🙏🙏🙏

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ