ഭാര്യ...... നിങ്ങളിങ്ങനെ കമ്പ്യൂട്ടറില്‍ നോക്കിയിരുന്നാല്‍ മതിയോ ????.....................
സുരേഷ് ..പിന്നെ എന്തുവേണം ഞാന്‍ ............എന്തോ പണി എല്പ്പിക്കാന് ഉള്ള പുറപ്പാടാണ് ഭാര്യ.നമുക്കറിഞ്ഞു കൂടെ ..........നാളികേരം ചിരകല്‍ അല്ലെങ്കില്‍ മാര്‍ക്കറ്റ് പോക്ക് ......
ഭാര്യ.....നാളെ എന്താ ദിവസം ???.................
സുരേഷ് ....ചൊവ്വ
ഭാര്യ ....ഒന്ന് ഓര്‍ത്തു നോക്കിയോ ...........
സുരേഷ് ....മെയ് 12 ചൊവ്വ...............
ഭാര്യ .....ഇതു പോലെ ഒരു ദിവസമാ ഈ കുരിശിനെ എന്റെ തലയില്‍ ദൈവം കെട്ടിവച്ചത് .....................
ഓര്‍മ്മകള്‍ 1994 മെയ് 12 ലേക്ക് എന്നെ കൊണ്ടുപോയി .............ശരിയാണല്ലോ ...നാളെ ഒരുപാട് വര്‍ക്കുകള്‍ ഓഫീസില്‍ തീര്‍ക്കാനുണ്ട് ....എന്ത് ചെയ്യാം ......അവള് ഒരു കുരിശായി വീണ്ടും ചിത്രികരിക്കും .......
സുരേഷ് .......ശരി...... നാളെ ഞാന്‍ ഓഫീസില്‍ പോകുന്നില്ല ......
പിന്നെ ഒരുക്കങ്ങള്‍ പെട്ടന്ന്.............ഒരു സിനിമ .....ഭാഗ്യദേവത..... ഇതാ ഇപ്പോള്‍ ചാവക്കാട് കടപ്പുറം കാണാന്‍ പോകുന്നു കൂട്ടരേ .......എന്ത് ചെയ്യാം കൈയില്‍ നിന്നും പിടിവിട്ടുപോയി .....സിനിമ കാണുന്നതിനിടയില്‍ ആരൊക്കയോ വിളിച്ചിരുന്നു ........പ്രതികരിക്കാന്‍ പറ്റാത്തതിനു ക്ഷെമിക്കുക................സുരേഷ് വാസുദേവനാണ് പണി പറ്റിച്ചത് ......എല്ലവിടതും എത്തിച്ചു.........ഇനി ബീച്ച് കണ്ടു വന്നതിനു ശേഷം..............
വീണ്ടും പ്രശ്നം ആദ്യം ബീച്ച് മാത്രമേ അജണ്ടയില്‍ ഉണ്ടായിരുന്നുള്ളു..........ഇറങ്ങാന്‍ നേരം തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം ആദ്യം പോണം............ശേഷം ബീച്ച്........കാഞ്ഞാണി എത്തിയപ്പോള്‍ എന്റെ കൈ അറിയാതെ ചാവക്കാട് ബീച്ച് ഭാഗത്തേക്ക് തിരിച്ചുപോയി...........
ഭാര്യ.... ആദ്യം അമ്പലം ..............പിന്നിട് ബീച്ച്............
സുരേഷ് .....ഇനി തിരിച്ചു പോകുന്ന പ്രശ്നം ഇല്ല ............ബീച്ച് കഴിഞ്ഞു ക്ഷേത്രം.............
അപ്പോള്‍ മുതല്‍ ഭാര്യയും മൂത്തമോളും മുഖം മത്തങ്ങാ പോലെ കയറ്റി പിടിച്ചു..................ചാവക്കാട് ബീച്ച് എത്തി....ചെറിയ മോളെ സോപ്പിട്ടു നമുക്ക് പറ്റിയ അബദ്ധം കുറക്കാന്‍ വേണ്ടി കടല്‍ തീരങ്ങളില്‍ കൊണ്ട് നടന്നു.........ഭാര്യയും മൂത്തമോളും മുഖം 180* തിരിച്ചുപിടിച്ചു നിന്നു.........പ്രശ്നം ഗുരുതരം.........പതിനഞ്ചു മനിട്ടു കൊണ്ട് കടല്‍ കാറ്റ് കൊള്ളല്‍ അവസാനിച്ചു..........ഉടന തൃപ്രയാര്‍ ക്ഷേത്രം...............വണ്ടിയില്‍ മൂകത മാത്രം..............ശരിക്ക് തൊഴല്‍, മീനുട്ടു എന്നിവ പറ്റിയില്ല............മത്തങ്ങ മോന്തകള് വീണ്ടും വലുതായി ...................
അങ്ങനെ ഞാന്‍ ആദ്യമായി ലീവ് എടുത്തു ആഘോഷിച്ച പതിനഞ്ചാം വിവാഹ വാര്‍ഷീകം..............കുളമായി..............അടുത്തവര്‍ഷം ഏതായാലും അണ്ണന്മാരെ ഞാന്‍ ലീവ് എടുക്കുന്നതല്ല................ദൈവമേ............ മുടക്ക് ദിവസം അല്ലാതിരിക്കട്ടെ അടുത്ത മെയ് പന്ത്രണ്ടു.............
എന്റെ ഗ്രാമം .............ഞാന്‍ കഴിയാന്‍ ഇഷട്ടപെടുന്ന സ്ഥലം...............അതുകൊണ്ടാണ് ഈ ബ്ലോഗിന് ഈ പേര് നല്‍കിയത്
2009 മേയ് 12, ചൊവ്വാഴ്ച
2009 മേയ് 2, ശനിയാഴ്ച
മദ്യത്തിനറിയുമോ ????????........
എവിടെ തുടങ്ങണം .......... മോഹന്‍ ................ എന്റെ നാട്ടുകാരന്............ചാരായം അയാളുടെ വീക്നെസ്......ജോലി കഴിഞ്ഞു ദിവസവും പട്ട അടിച്ചു അയാള്‍ വീട്ടില്‍ വരും ........ഭാര്യ , മക്കള്‍ . അമ്മ എന്നിവര്‍ക്ക് ദിവസവും തെറി........കത്തി, ആണി പാര തുടങ്ങിയ വീട്ടുസാധനങ്ങള്‍ കൊണ്ട് അയാള്‍ നാട്ടുകാരെ കൂടി ആ കളിയില്‍ പങ്കെടുപ്പിക്കും..........ദിവസവും അടി , പടി ബഹളം...............ഇതു സഹിക്കാന്‍ ആവാതെ അയാളുടെ ഭാര്യ വിഷം കുടിച്ചു മരിച്ചു.........................അതിനു ശേഷം അയാള്‍ ആരോടും മിണ്ടാറില്ല...........പക്ഷേ കുടി കൂടി ........പലപ്പോഴും ബോധമില്ലാത്ത അവസ്ഥ.........ജോലികഴിഞ്ഞ് ഒരുദിവസം വീട്ടില്‍ വരുമ്പോള്‍ അയാള്‍ ഓട്ടോ കയറി മരിച്ചു.................................രണ്ടു മക്കള്‍ ..........പെണ്‍കുട്ടിയുടെ കല്യാണം മോഹന്‍ ജീവിച്ചിരിക്കുമ്പോള്‍ കഴിഞ്ഞിരുന്നു........22 വയസ്സുള്ള മകന് രാജേഷ് മാത്രം വീട്ടില്‍..............അവന് കുടി വല്ലപ്പോഴും..............ബസ്സ് കിളി ആയി ജോലി..................ഈ സംഭവങ്ങള്‍ എന്റെ മനസ്സില്‍ വിഷമങ്ങള്‍ വരുത്താറുണ്ട് ..........പക്ഷേ അയാള്‍ സ്വയം വരുത്തി വച്ചതയതുകൊണ്ട് തീവ്ര ദുഃഖം തോന്നിയിരുന്നില്ല................................കൂട്ടുകാര്‍ മകന് കല്യാണം ആലോചിച്ചു.........കുറെ പെണ്ണ് കാണല്‍ കഴിഞ്ഞപ്പോള്‍ ഒരു കേസ് ശരിയായി......... അവനു കല്യാണ കുറി അടിക്കാന്‍ തിടുക്കം .....എന്റെ വീട്ടില്‍ ഒരു മോഡല്‍ കൊണ്ടുവന്നു ...........ചേട്ടാ ........ഞാന്‍ എങ്ങിനെയാണ് ഇത് തയ്യാരക്കേണ്ടത് ...........എല്ലാവരുടെയും അച്ഛനും അമ്മയും ആണ് ക്ഷണിക്കുന്നത് ..........എന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി...............ഈശ്വരാ............അവസാനം കല്യാണം കഴിയാത്ത ഒരു സഹോദരിയുടെ പേര് വച്ച് ക്ഷണകത്ത് തയ്യാറാക്കി..................എന്റെ മനസ്സില്‍ ഇപ്പോഴും ഒരു പ്രയാസം ..............മാറുന്നില്ല അണ്ണന്മാരെ .......................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
