എന്‍റെ ഗ്രാമം .............ഞാന്‍ കഴിയാന്‍ ഇഷട്ടപെടുന്ന സ്ഥലം...............അതുകൊണ്ടാണ് ഈ ബ്ലോഗിന് ഈ പേര് നല്‍കിയത്
2009 മേയ് 2, ശനിയാഴ്‌ച
മദ്യത്തിനറിയുമോ ????????........
എവിടെ തുടങ്ങണം .......... മോഹന്‍ ................ എന്‍റെ നാട്ടുകാരന്‍............ചാരായം അയാളുടെ വീക്നെസ്......ജോലി കഴിഞ്ഞു ദിവസവും പട്ട അടിച്ചു അയാള്‍ വീട്ടില്‍ വരും ........ഭാര്യ , മക്കള്‍ . അമ്മ എന്നിവര്‍ക്ക് ദിവസവും തെറി........കത്തി, ആണി പാര തുടങ്ങിയ വീട്ടുസാധനങ്ങള്‍ കൊണ്ട് അയാള്‍ നാട്ടുകാരെ കൂടി ആ കളിയില്‍ പങ്കെടുപ്പിക്കും..........ദിവസവും അടി , പടി ബഹളം...............ഇതു സഹിക്കാന്‍ ആവാതെ അയാളുടെ ഭാര്യ വിഷം കുടിച്ചു മരിച്ചു.........................അതിനു ശേഷം അയാള്‍ ആരോടും മിണ്ടാറില്ല...........പക്ഷേ കുടി കൂടി ........പലപ്പോഴും ബോധമില്ലാത്ത അവസ്ഥ.........ജോലികഴിഞ്ഞ് ഒരുദിവസം വീട്ടില്‍ വരുമ്പോള്‍ അയാള്‍ ഓട്ടോ കയറി മരിച്ചു.................................രണ്ടു മക്കള്‍ ..........പെണ്‍കുട്ടിയുടെ കല്യാണം മോഹന്‍ ജീവിച്ചിരിക്കുമ്പോള്‍ കഴിഞ്ഞിരുന്നു........22 വയസ്സുള്ള മകന്‍ രാജേഷ് മാത്രം വീട്ടില്‍..............അവന്‍ കുടി വല്ലപ്പോഴും..............ബസ്സ് കിളി ആയി ജോലി..................ഈ സംഭവങ്ങള്‍ എന്‍റെ മനസ്സില്‍ വിഷമങ്ങള്‍ വരുത്താറുണ്ട് ..........പക്ഷേ അയാള്‍ സ്വയം വരുത്തി വച്ചതയതുകൊണ്ട് തീവ്ര ദുഃഖം തോന്നിയിരുന്നില്ല................................കൂട്ടുകാര്‍ മകന് കല്യാണം ആലോചിച്ചു.........കുറെ പെണ്ണ് കാണല്‍ കഴിഞ്ഞപ്പോള്‍ ഒരു കേസ് ശരിയായി......... അവനു കല്യാണ കുറി അടിക്കാന്‍ തിടുക്കം .....എന്‍റെ വീട്ടില്‍ ഒരു മോഡല്‍ കൊണ്ടുവന്നു ...........ചേട്ടാ ........ഞാന്‍ എങ്ങിനെയാണ് ഇത് തയ്യാരക്കേണ്ടത് ...........എല്ലാവരുടെയും അച്ഛനും അമ്മയും ആണ് ക്ഷണിക്കുന്നത് ..........എന്‍റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി...............ഈശ്വരാ............അവസാനം കല്യാണം കഴിയാത്ത ഒരു സഹോദരിയുടെ പേര് വച്ച് ക്ഷണകത്ത് തയ്യാറാക്കി..................എന്‍റെ മനസ്സില്‍ ഇപ്പോഴും ഒരു പ്രയാസം ..............മാറുന്നില്ല അണ്ണന്മാരെ .......................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
really heart rending.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ