2009 ഏപ്രിൽ 11, ശനിയാഴ്‌ച

ഞാനും എന്‍റെ ജിവിതവും...................


രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ പോലീസുകാരന്‍ എന്റെ മോഹം....ക്ലാസ്സിലെ പിള്ളേരെ പിടിച്ചിടിക്കുക എന്റെ ഹോബി യായിരുന്നു ..........അന്നത്തെ പോലീസുകാരന്‍ ,കാക്കി പോന്തിനില്‍ക്കുക്ക അര ട്രൌസ്സര്‍, കട്ടി കൊബന്‍ മീശ , കൂര്‍ത്ത തൊപ്പി......മീശ ചുരുട്ടി 'എന്തരാ' എന്നുചോദിച്ചാല്‍ ഏത് കള്ളനും മൂത്രമൊഴിക്കും .......അഞ്ചാം ക്ലാസ്സില്‍ എന്റെ ഒരു വലിയ ഇടികൊണ്ട വറീത് "എടാ ചണ്ണകാലാ നിന്നെ ആരാ പോലീസില്‍ എടുക്കുക ?????........നിനക്കു പെണ്ണും ആരും തരില്ല "(അണ്ണന്മാരെ എന്റെ ഇടതു കാലിനു ചെറുപ്പത്തില്‍ പോളിയോ പിടിച്ചു കുറച്ചു ഞോണ്ട് ഉണ്ട്)അന്നുമുതല്‍ ഞാന്‍ കൂട്ടുകാരെ തല്ലാറില്ല......പെണ്‍കുട്ടികളുടെ മുഖത്ത് നോക്കാറില്ല...........പോലിസുക്കാരെ കാണുമ്പോള്‍ ഒരുതരം അസൂയ................പിന്നീട് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ മാഷാവാന്നായി ആഗ്രഹം....അന്നത്തെ കണക്കു മാഷ് ഇരട്ടപേര് 'ഗര്‍ഭിണി' (പുരുഷനാണ് മാഷ് ) അങ്ങോരെക്കള്‍ വലിയ ചൂരലുമായി ക്ലാസ്സില്‍ വരും.....സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബാറ്റ് വിശുന്നത് പോലെ കുട്ടികളെ അടിക്കും........സംഗതി കൊള്ളമെലോ...മഷായാല്‍ എല്ലാവരെയും നിരത്തി അടിക്കാം....മഷാവാന്‍ തീരുമാനമെടുത്തു.............1986 ഇല്‍ എം.എസ്.സി.(ഊര്‍ജതന്ത്രം) എടുത്തു ബി.എഡ്. എടുക്കാന്‍ വേണ്ടി നോക്കുന്നതിനിടക്ക് കുറച്ചുകാലം ഗസ്റ്റ് മാഷായി വോക്കെഷന്നല്‍ ഹയര്‍ സെകണ്ടാരിയില്‍ഊര്‍ജതന്ത്രം പയറ്റുന്ന കാലം. രണ്ടു മണിക്കൂര്‍ കഴിഞ്ഞാല്‍ ശബ്ദം വായയില്‍ നിന്നും വരില്ല.(വെള്ളമില്ലാത്ത പൊതു ടാപ്പില്‍ നിന്നും ഗ്യാസ്‌ വരുന്നതുപോലെ വായയില്‍ നിന്നും ഗ്യാസ്‌ മാത്രമെ വരൂ). ബി.എഡ്. സ്വപ്നം ഉപേഷിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ ചേര്ന്നു. പഠിക്കുന്ന കാലത്തു തൃശൂര്‍ സെന്റ് തോമാസ് കോളേജ് ക്വിസ് ടീം ക്യാപ്റ്റന്‍ ആയതുകൊണ്ട് പി.എസ്. സി. ഒരു കടമ്പയെ അല്ലായിരുന്നു.....പന്ത്രണ്ടു സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ എനിയ്ക്ക് കിട്ടിയിട്ടുണ്ട്.ജൂനിയര്‍ എമ്പ്ലോയ്മെന്റ് ഓഫീസര്‍ ആവനായിരുന്നു എന്റെ വിധി.ഓഫീസര്‍ എന്ന വാലുള്ളതുകൊണ്ട് ഞോണ്ട് ഉള്ള എനിക്ക് പെണ്ണും കിട്ടി......തൃശ്ശൂരില്‍ സ്വയം തൊഴിലിന്റെ എമ്പ്ലോയ്മെന്റ് ഓഫീസര്‍ ആയി ഇപ്പോള്‍ ജോലീ ചെയ്യുന്നു............. 42 ലക്ഷം തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പ്രതീക്ഷയാവാന്‍ സാധിക്കാത്ത വിഷമവും കൊണ്ട് നടക്കുന്നു...........എങ്കിലും കുറെ പേരെ സെല്‍ഫ് എമ്പ്ലോയ്മെന്റ് രംഗത്തേക്ക്‌ തിരിച്ചുവിടുന്നു........... ഇപ്പോള്‍ എന്‍റെ പ്രശ്നം ഈ ഓര്‍ക്കുട്ട് ആകുന്നു......നാല് മണിക്കൂറെങ്കിലും ഒരു ദിവസം ഇത് അപഹരിക്കുന്നു.......... എന്ന് ഞാന്‍ ഇതില്‍ നിന്നും മോചനം നേടും ?????????......................കുടുബ കലഹം തുടങ്ങിയിരിക്കുന്നു. നിങ്ങളും ഒരു ഓര്‍കുട്ടും.........ഞങ്ങളും പിള്ളേരും വേണ്ട......ഓര്‍കുട്ടും കെട്ടിപിടിച്ചു കിടന്നോള്ളൂ.....ഭാര്യയുടെ ഡെയിലി പറയല്‍...........എവിടെയന്നു പിഴക്കുന്നത്‌ ???????..............നിങ്ങളുടെ ജിവിതത്തിലും ഈ ഓര്‍ക്കുട്ട് പ്രശ്നമാക്കുനുണ്ടോ ???????????....................പറയൂ അണ്ണന്മാരെ..................സര്‍ക്കാര്‍ ജീനവക്കാര്‍ക്ക് 20 % ബ്രോഡ് ബാന്‍ഡ് ഇളവു സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നു.............ഓര്‍ക്കുട്ട് പ്രശ്നം വീണ്ടും മൂക്കുന്നു..................

1 അഭിപ്രായം:

Hariraj M.R. ഹരിരാജ് എം. ആര്‍. പറഞ്ഞു...

അതെ. ഓഫീസിലെ പണിക്കിടക്ക് കിട്ടുന്ന സമയം. രാത്രി ഉറക്കത്തിനു മുന്‍പ്. ഒക്കെ ഓര്‍ക്കുട്ട് അസൂയാലുവായ വെപ്പാട്ടിയെ പോലെ ജീവിതത്തെ ഗ്രസിക്കുന്നു. ഓര്‍ക്കുട്ട് മാത്രമോ? ബ്ലോഗ്, ഈ മെയില്‍ ഗ്രൂപ്പ്, ഓണ്‍ലൈന്‍ ഗേംസ്... അങ്ങനെ.. ഭാര്യയുടെ വഴക്ക് കണക്കിലെടുക്കാറില്ല. പിന്നെയും ഇതൊക്കെ നേരത്തെ നിറുത്തുക അമ്മു വന്ന് കഥ പറയാന്‍ വിളിക്കുമ്പോഴാണ്.