കേരളത്തിൽ പറ്റുമെങ്കിൽ തൃശൂർ തന്നെ ഒരു ജോലിയെന്ന ലക്ഷ്യമായിരുന്നത് കൊണ്ട് വിമാന യാത്രക്കുള്ള അവസരം ഈ വർഷം സെപ്തംബർ 9 ന് വിനോദ യാത്ര രൂപത്തിലാണ് വന്നു ചേർന്നത്.ഇൻഡിഗോയുടെ വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് അഹമ്മദാബാദിലെയ്ക്കുള്ള രണ്ടര മണിക്കൂർ ആകാശ യാത്ര എന്നത് ഒരു അനുഭവമായിരുന്നു. 19 ന് തിരിച്ച് അഹമ്മദാബാദ് - ബോംബെ, ബോംബെ- നെടുമ്പാശ്ശേരി എന്ന മാർഗ്ഗത്തിൽ തിരിച്ച് . അങ്ങോട്ട് പോകുമ്പോഴും , ഇറങ്ങുമ്പോഴും ചെവിയിൽ വായു മർദ്ദം പ്രശ്നമുണ്ടാക്കിയെങ്കിലും, തിരിച്ചു വരവിൽ അത് പ്രശ്നമായില്ല.
പോകുമ്പോഴും വരുമ്പോഴും ചില്ലറ പ്രശ്നങ്ങൾ . അങ്ങോട്ടുള്ള യാത്രയിൽ പവർ ബാങ്ക്, 15 കിലോ കൊണ്ടുപോകാവുന്ന ബാഗ്ഗിൽ വച്ചു. എല്ലാവരുടെയും ക്ലിയറൻസ് കഴിഞ്ഞ് വിമാനം കാത്തിരിക്കുമ്പോഴാണ് റിട്ടേൺ കൗണ്ടറിൽ എന്നോട് ഹാജരാക്കുവാൻ ആവശ്യപ്പെടുന്നത്. വിയർത്ത് കുളിച്ച് ചെന്നപ്പോഴാണ് പവർ ബാങ്ക് പ്രശ്നം. എന്റെ ഓർമ്മ അത് കയ്യിലുള്ള ബാഗിലാണെന്നായിരുന്നു. അത് തിരികെ കൊണ്ട് വന്ന് 10 മിനിറ്റിനുള്ളിൽ വിമാനം പുറപ്പെട്ടു.
19 ന് ബോംബെ വഴിയുള്ള തിരിച്ചു വരവിൽ,6 - 40 A M ന് അഹമ്മദാബാദിൽ നിന്നും പുറപ്പെട്ട് 1 PM നാണ് കൊച്ചിയിൽ എത്തുന്നത്. എന്തിനാണിത്ര സമയം എന്നത് ഞാൻ വിചാരിച്ചത് വെറുതെയായിരുന്നു. ബോംബെയിലെ Terminal 2 വിൽ വന്നിറങ്ങിയ വിമാനം ഇറങ്ങി വിമാനത്താവളത്തിനു പുറത്തുള്ള ടെർമിനൽ 1 ൽ എത്തുവാൻ പൊതു നിരത്തിലെ ട്രാഫിക് ജാം കാരണം അരമണിക്കുറിലധികമെടുത്തു. ബോംബേയിൽ നിന്ന് കയറുമ്പോൾ പ്രശ്നമുണ്ടായത്,പോക്കറ്റിൽ വച്ചിരുന്ന പവർ ബാങ്കും മൊബൈലും പരിശോധനയ്ക്ക് ട്രെയിൽ വയ്ക്കാൻ മറന്നത്. കയ്യിലുള്ള ബാഗ് മുന്നേ പോയി . രണ്ടാമത് മൊബെയിലും പവർ ബാങ്കും വിട്ടു. പരിശോധന കഴിഞ്ഞ് ബാഗെടുത്ത് മറ്റുള്ളവരെ വൈറ്റ് ചെയ്യുന്നതിനിടയിൽ മൊബൈലും പവർ ബാങ്കും എടുക്കാൻ വിട്ടു പോയി. കുറച്ച് കഴിഞ്ഞ് നോക്കുമ്പോൾ അതിന്റെ ട്രെ കാണാനില്ല. അടുത്തുള്ള കൗണ്ടറിൽ അന്വേഷിക്കാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ചപ്പോൾ സാധനങ്ങൾ കണ്ടുവെങ്കിലും എന്റെ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ റെയ്ഞ്ച് പ്രശ്നം കാരണം ഫോൺ ശബ്ദിക്കുന്നില്ല. 5 മിനിറ്റോളം പരിശ്രമം തുടർന്നപ്പോൾ ഫോൺ റിംഗ് ചെയ്തു. പ്രശ്നക്കാരെയെടുത്ത് വിമാനം കയറി. വൈകാതെ തന്നെ വിമാനം വിട്ടു.
ഏതായാലും പവർ ബാങ്ക് ഒരു ശല്യക്കാരനാണെന്ന് ആദ്യ വിമാന യാത്രയിൽ ബോധ്യപ്പെട്ടു :P
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ