കോയബത്തുര് തൃശൂര്‍ പാസഞറില്ഷോര്ന്നുരില്നിന്നും രാത്രി 8 മണിയോടെ തൃശ്ശൂരിലേക്ക് വരുമ്പോള്‍ ഞങ്ങള്‍ കോഴിക്കോട്- തൃശൂര്‍ യാത്രക്കാര്‍ 12 പേരോളമുള്ള ഒരുടീം ഒരുമിച്ചു ഒരു നിരയിലാണ് ഇരിക്കാരുള്ളത്.ഇന്നലെയാണ് ഞങ്ങളുടെ ഇടയില്‍ ഒരു പാവം വൃദ്ധന് ഇരുന്നത്.ഞാന്‍ വെള്ളക്കുപ്പി തുറന്നു കുടിക്കുബോള്തന്നെ അയാള്‍ വെള്ളം ചോദിച്ചു,ഞാന്‍ തുറന്നു കുപ്പി അയാളുടെ കൈയ്യില്‍ കൊടുത്തു. വായവച്ചു കുട്ടികള്‍ കുടിക്കുന്നത്പോലെഅയാള് വെള്ളം കുടിച്ചു. എനിക്ക് വല്ലാത്തത്പോലെ തോന്നി. ഇനി ആ വെള്ളം എനിക്കോ കൂട്ടുക്കാര്ക്കോ കുടിക്കാന്‍ പറ്റില്ല.ഞാന്‍ അതുപോലെ തന്നെ അടച്ചു കുപ്പിബാഗില്വച്ചു.കൂട്ടുകാരുമായുള്ള സംഭാഷണത്തിനിടയില്‍ ഞാന്‍ ആ വൃദ്ധനെ ശ്രദ്ധിക്കാന്‍ തുടങ്ങി.അയാള്‍ ഇടയ്ക്കുപോക്കെറ്റില് കൈയ്യിട്ടു ട്രെയിന്ടിക്കറ്റും നോട്ടും എടുക്കും എന്നിട്ട്നോക്കി തിരികെ പോക്കെറ്റില്‍ വക്കും. കുറച്ചുകഴിഞ്ഞു വീണ്ടും ഇത് ആവര്‍ത്തിക്കും.ഞങ്ങള്‍ എല്ലാവരും ഇത്ശ്രദ്ധിക്കാന്തുടങ്ങി.പിന്നെ അയാള്‍ ടിക്കറ്റും നോട്ടും എടുത്തപ്പോള്‍ ഞങ്ങള്‍ അയാളോട്ചോദിച്ചു എവിടെക്കാ.....അയാള്‍ ഏതോ പറയാന്‍ ശ്രമിച്ചു.ശബ്ദം വരുന്നില്ല. ചുണ്ടുകള്‍ അനങ്ങുന്നു.പിന്നെ അയാള്‍ ട്രെയിനില്‍ കിടക്കണം എന്ന് പറഞ്ഞു.രണ്ടുപേര്‍ എഴുന്നേറ്റു കൊടുത്ത് അയാളെ കെടുത്തി.കിടന്നകിടപ്പിലും അയാള്‍ നോട്ടുംടിക്കറ്റും എടുത്തു നോക്കി പോക്കെറ്റില്‍ വയ്ക്കുന്ന പ്രക്രിയ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.പിന്നെ എഴുന്നേറ്റപ്പോള്‍ ഞാന്‍ ആ കുപ്പിയിലെവെള്ളംഅയാള്ക്ക് കുടിക്കാന്‍കൊടുത്തു...വായവച്ചു ഇഷ്ട്ടംപോലെ....പാവം
ആരോ കയറ്റി വിട്ടതാകും...മക്കള്‍ ഇപ്പോള്തിരിഞ്ഞു നോക്കാറില്ല വയസ്സായവരെ....ഇതുപോലെ കൂട്ടുകാരില്‍ ചിലര്‍ പറയുന്നുണ്ട്.എനിക്കും അങ്ങനെതോന്നി.പിന്നെ അയാള്‍ എഴുന്നേല്ക്കും കിടക്കും മേല്പറഞ്ഞ പ്രക്രിയ ആവര്‍ത്തിക്കും. പിന്നെ ടിക്കറ്റ് എടുത്തപ്പോള്‍ ഞങ്ങള്‍ നോക്കി ടിക്കറ്റ് ആലുവാ വരെയുണ്ട്.ആലുവാ വരെ ടിക്കറ്റ് എടുത്തു ആരോ 200 രൂപയും പോക്കെറ്റില്വച്ചു കയറ്റിവിട്ടതാണോ?......അയാള്‍ക്ക് ടിക്കറ്റ് എടുക്കാനോ ആലുവാ എന്ന്ഉറക്കെ പറയാനോഉള്ള ശേഷിഇല്ല.മനുഷ്യരുടെ ഇപ്പൊഴത്ത അവസ്ഥയെ കുറിച്ച് പലരുംപറഞ്ഞുകൊണ്ടിരുന്നു....മക്കളാല്‍ നടതള്ളുന്ന മനുഷ്യര്‍...ശരിയാണോ ആറിയില്ല.....പൂങ്കുന്നം എത്തിയപ്പോള്‍ ഞങ്ങള്‍ വിളിച്ചു അയാള്‍ കിടപ്പാണ്.മനസ്സില്‍ വല്ലാത്ത വിങ്ങല്‍....അയാള്‍ തൃശ്ശൂരില്‍ ഇറങ്ങുമോ?....അതോ ട്രെയിനില്‍ കിടക്കുമോ?.... ആലുവാ വരെ എങ്ങനെ എത്തും ?...ട്രെയിന്എങ്ങനെ മാറി കയറും?...തൃശ്ശൂരില്‍ എത്തിയപ്പോള്‍ എല്ലാവരും വിളിച്ചിട്ടും അയാള്‍ കിടക്കുകയാണ്...ട്രെയിനിലെ ജീവനക്കാരോട് പറഞ്ഞു ട്രെയിന്‍ അടച്ചുപൂട്ടി പോകുമ്പോള്‍ ശ്രദ്ധിക്കണം അതില്‍ ഒരു വൃദ്ധന് കിടപ്പുണ്ട്എന്ന്....പിറ്റേദിവസം ആറുമണിക്ക് എടുക്കുന്ന ട്രെയിന്‍ ആണ്.....രാത്രി അയാള്‍ ആ ട്രെയിനില്‍ അടച്ചുപൂട്ട പ്പെടുമോ ?....മനസ്സില്‍ വിങ്ങല്‍..........................വീട്ടില്‍ നിന്നും കാലത്ത് 5-30 നു ഇറങ്ങി രാത്രി 9-30 നു തിരിച്ചെത്തുന്ന എനിക്ക് അന്ന് രാത്രി ഉറങ്ങാന്‍കഴിഞ്ഞില്ല..........പാവം വൃദ്ധന്....മനുഷ്യരുടെ അവസ്ഥ ഇതാണോ?....അയാള്‍ക്ക് ആരും ഇല്ലേ?....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ