2014 ഒക്‌ടോബർ 2, വ്യാഴാഴ്‌ച

സംസ്ഥാനത്ത് അഞ്ചാമത്തേത് Posted on: 30 Sep 2014 പാലക്കാട്: സംസ്ഥാനത്തെ അഞ്ചാമത് തൊഴില്‍ നൈപുണ്യകേന്ദ്രമാണ് പാലക്കാട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ യാഥാര്‍ഥ്യമാവാന്‍ പോവുന്നത്. എറണാകുളം, കോഴിക്കോട്, കൊല്ലം ജില്ലകളിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ തൊഴില്‍ നൈപുണ്യകേന്ദ്രങ്ങളായിക്കഴിഞ്ഞു. കണ്ണൂര്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഈ വര്‍ഷം സെപ്തംബര്‍ 18ന് നടന്നു. ഈ സാമ്പത്തികവര്‍ഷം കണ്ണൂര്‍, പാലക്കാട് എക്‌സ്‌ചേഞ്ചുകളാണ് നൈപുണ്യകേന്ദ്രങ്ങളായി മാറ്റാന്‍ അനുമതി ലഭിച്ചത്. ഒക്ടോബര്‍ 18ന് പാലക്കാട് കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍വഹിക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.എന്‍. സുരേഷ്ബാബു പറഞ്ഞു. ജില്ലയിലെ വ്യാവസായികമേഖലയില്‍ തൊഴില്‍ക്ഷാമവും യുവാക്കളുടെ തൊഴിലില്ലായ്മയും വലിയൊരളവുവരെ പരിഹരിക്കാന്‍ പദ്ധതിക്കാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ഭാഗമായി പാലക്കാട് കമ്പ്യൂട്ടര്‍ ട്രെയിനിങ് ഹാള്‍, അസസ്‌മെന്റ് ആന്‍ഡ് കൗണ്‍സലിങ് റൂം എന്നിവ സജ്ജീകരിച്ചുകഴിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: