എന്റെ ഗ്രാമം .............ഞാന്‍ കഴിയാന്‍ ഇഷട്ടപെടുന്ന സ്ഥലം...............അതുകൊണ്ടാണ് ഈ ബ്ലോഗിന് ഈ പേര് നല്‍കിയത്
2014 ഒക്ടോബർ 22, ബുധനാഴ്ച
തൃത്താലയില്‍ കൗശല്‍ സെന്റര്‍ ആരംഭിക്കും: മന്ത്രി ഷിബു ബേബി ജോണ്‍
Story Dated: Sunday, October 19, 2014 03:02
പാലക്കാട്: നഗരങ്ങളില്‍ എംപ്ലോയബിലിറ്റി സെന്ററുകളെ പോലെ നാട്ടിന്‍പുറങ്ങളില്‍ കൗശല്‍ സെന്റര്‍ ആരംഭിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. പാലക്കാട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എംപ്ലോയബിലിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലയില്‍ തൃത്താല മണ്ഡലത്തില്‍ കൗശല്‍ സെന്റര്‍ അനുവദിക്കും. ഈ കേന്ദ്രത്തില്‍ ഗ്രാമീണ ഗ്രന്ഥാലയങ്ങളെ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ ലേണിംഗ് പരിശീലിപ്പിക്കും. അഭ്യസ്തവിദ്യര്‍ക്ക് അഭിരുചിക്കനുസരിച്ച് തൊഴില്‍ പ്രാവീണ്യം നല്‍കുകയാണ് ലക്ഷ്യം. വിദേശത്തും സ്വകാര്യ മേഖലയിലും കേരളത്തില്‍ നിന്ന് വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കാന്‍ പ്രാപ്തരാക്കും. കേരളത്തിലെ എംപ്ലോയബിലിറ്റി സെന്ററുകളെ മാതൃകയാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അഭിമാനകരമാണെന്നും മന്ത്രി ഷിബു പറഞ്ഞു.
നിര്‍മ്മാണ മേഖലയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പരിശീലനവും വിദേശത്ത് തൊഴിലും നല്‍കുന്നതിന് കൊല്ലത്ത് ആരംഭിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ സ്കില്‍ അപ്ഗ്രഡേഷന് അക്കാദമിയുടെ പരിശീലന പരിപാടി നവംബര്‍ രണ്ടാം വാരത്തില്‍ പാലക്കാട് സംഘടിപ്പിക്കും. നഴ്സിംഗ് അക്കാദമി ഈ മാസം ഒടുവില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാനത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ ആറുമാസത്തിനകം സമ്പൂര്‍ണമായി കമ്പ്യൂട്ടര്‍വല്‍ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ അഞ്ചാമത് എംപ്ലോയിബിലിറ്റി സെന്റര്‍ ആണ് പാലക്കാട് ആരംഭിച്ചത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഷാഫിപറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്, പാലക്കാട് നഗരസഭ കൗണ്‍സിലര്‍ എ. സഹദേവന് സംസാരിച്ചു. എംപ്ലോയ്മെന്റ് ഡയറക്ടര്‍ എ. ഷൈനിമോള് സ്വാഗതവും ജോയിന്റ് ഡയറക്ടര്‍ പി.ആര്. റൈനോള്‍ഡ് നന്ദിയും പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ